Language

Uru Punyakavu Sree Durga Bhagavathi KSHETHRAM

ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം


പരശുരാമനാല്‍ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രങ്ങളില്‍ ഒന്നായ ഉരുപുണ്യകാവ് ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രം ദേശീയപാതയില്‍ നിന്നും 850 മീറ്റര്‍ അകലെ ഉരുപുണ്യകാവ് കുന്നിന്‍ ചെരിവില്‍ ഓം എന്ന അക്ഷരരൂപത്തിലുള്ള അറബികടലിന്റെ തീരത്ത് അസ്തമയസൂര്യന്റെ അഭൗമസൗന്ദര്യത്തിനു സാക്ഷ്യം വഹിച്ച് നില്‍ക്കുന്നു.

കടലാക്രമണത്തില്‍ നിന്നും തന്റെ പ്രദേശത്തെ രക്ഷിക്കാന്‍ പരശുരാമന്‍ ശ്രീജലദുര്‍ഗ്ഗയെ പ്രധാന പ്രതിഷ്ഠയാക്കി നിര്‍മ്മിച്ച ഈ ക്ഷേത്രം ഒരു പുണ്യകാവ്, ഉരുപുണ്യകാവ്, ഗുരുപുണ്യകാവ് എന്നീപേരുകളില്‍ അറിയപ്പെടുന്നു. പഞ്ചകോടിതീര്‍ത്ഥം ഒഴുകിയെത്തുന്ന അഞ്ചു തീര്‍ത്ഥക്കുളങ്ങള്‍ ഈ ക്ഷേത്രപരിസരത്തുകാണാം. പകുതി ഭാഗം തിടപ്പള്ളിയ്ക്കുള്ളിലായികാണുന്നു. ഒരു തീര്‍തഥക്കുളത്തിലെ ജലമാണ് ഇവിടത്തെ പൂജാദികര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നത്. പാറമുകളിലാണീ ക്ഷേത്രംസ്ഥിതി ചെയ്യുന്നത് എങ്കിലും ഒരടികുഴിച്ചാല്‍ നീരുറവകള്‍ കാണുന്നതു ഈ ക്ഷേത്രത്തിന്റെ അത്ഭുതപ്രതിഭാസമാണ്.