Uru Punyakavu Sree Durga Bhagavathi KSHETHRAM
ഉരുപുണ്യകാവ് ശ്രീദുര്‍ഗ്ഗാഭഗവതിക്ഷേത്രം
ഉത്‌സവം
വ്യശ്ചികമാസത്തിലെ കാര്‍ത്തിക പ്രധാന ഉത്‌സവമായി 7 ദിവസത്തെ കാര്‍ത്തിക വിളക്ക്, നവരാത്രികാലം 10 ദിവസം. മാര്‍ച്ച് 8 ന് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നു. ക്ഷേത്രത്തില്‍ കാര്‍ത്തികനാളില്‍ അഖണ്ഡനാമജപവും പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്. ഒരു മലയാളമാസം രണ്ടു കാര്‍ത്തിക നക്ഷത്രം വരികയാണെങ്കില്‍ രണ്ടാമത്തെ കാര്‍ത്തിക നാളില്‍ ആയിരിക്കും അഖണ്ഡനാമജപവും പ്രസാദഊട്ടും ഉണ്ടായിരിക്കുക. ഈ ക്ഷേത്രത്തില്‍ ദിവസവും വിദ്യാരംഭം കുറിക്കാനും ചോറൂണും നല്‍കാവുന്നതാണ്. ലക്ഷമി, സരസ്വതി, വിദ്യാസ്വരൂപിണി എന്ന മൂന്നുംകൂടിയ പ്രതിഷ്ഠ എന്ന സങ്കല്‍പ്പമായതിനാലാണിത്.